സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി – പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റ് അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സുകൾ നടത്തുന്നത്.പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 30. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2723666, 0495 2356591, 9400453069.www.captkerala.com