മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്, 2018 -19 ലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 28ന് രാവിലെ 10 മണി മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്‌നസ് മുതലായവ) റ്റി.സി എന്നിവ സഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തരമോ ഇന്റര്‍വ്യൂവിനെത്തണം. ഇന്റര്‍വ്യൂവിന് പങ്കെടുക്കാത്തവര്‍ക്ക് പിന്നീട് സ്‌പോട്ട് അഡ്മിഷനില്‍ മാത്രമേ പരിഗണന ലഭിക്കൂ. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ www.dme.kerala.gov.in ല്‍ ലഭിക്കും.
