പാലക്കാട് ജില്ലയില്‍ മഴക്കെടുതി മൂലം ജീവനോപാധികളും വീട്ടു സാധനങ്ങളും നഷ്ടപ്പെട്ട ദുരിതബാധിതര്‍ ആവശ്യപ്പെടുന്ന സാധനം സ്‌പോണ്‍സര്‍ ചെയ്ത് എത്തിച്ചു നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ ഭരണകൂടം രൂപം നല്‍കി. ഇതിനായി palakkad.nic.in എന്ന സൈറ്റില്‍ പ്രവേശിക്കുകയും ഹോം പേജിലുളള കെയര്‍ ഫോര്‍ പാലക്കാട് എന്ന ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദുരിതബാധിതര്‍ ആവശ്യപ്പെടുന്ന സാധനങ്ങളുടെ പട്ടിക തെളിയും. നിങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാനുദ്ദേശിക്കുന്ന ഉല്‍പ്പന്നത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ആവശ്യമുളള വ്യക്തിയുടെ പേരും വിലാസവും സമ്പര്‍ക്ക നമ്പറും കാണാനാകും. ഇത് വഴി സ്‌പോണ്‍സര്‍ക്ക് നേരിട്ട് ഗുണഭോക്താവുമായി ആശയ വിനിമയം നടത്തി സാധനങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊളളാനാകും. ഇപ്രകാരം പാലക്കാട് ജില്ലയിലെ ഏത് താലൂക്കിലുളളവര്‍ക്കും ഏത് സ്ഥലത്തുളളവര്‍ക്കും ആവശ്യമായ സാധനങ്ങള്‍ നല്‍കുവാന്‍ സ്‌പോണ്‍സര്‍ക്ക് കഴിയും. സ്‌പോണ്‍സര്‍ക്കും ഗുണഭോക്താവിനും ഇടയിലുളള കണ്ണിയായി ഈ ലിങ്ക് ഉപയോഗപ്പെടുത്താം. ഇതിനായി സ്‌പോണ്‍സര്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഗുണഭോക്താക്കളുടെ വിശദാംശം ലഭ്യമാകു. അസാപ് വോളന്റിയര്‍മാര്‍ ദുരിതബാധിതര്‍ക്കിടയില്‍ നടത്തിയ വിശദമായ സര്‍വെ അനുസരിച്ച് തയ്യാറാക്കിയിട്ടുളള പട്ടികയില്‍ നിന്നുളള സാധനങ്ങളാണ് ഇപ്രകാരം സ്‌പോണ്‍സര്‍മാര്‍ക്കായി തയ്യാറാക്കിയിട്ടുളളത്. ഹെല്‍പ്പ്‌ലൈന്‍ – 9539750214, 9446067205. ഇ.മെയില്‍ itcellpalakkad@gmail.com.