കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നടത്തിവരുന്ന ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്സൈ്റ്റൽ ടെക്നോളജി കോഴ്സിന് അപേക്ഷക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ അഞ്ച് വരെ ദീർഘിപ്പിച്ചു. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് അപേക്ഷിക്കാം.

പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20 ശതമാനം സീറ്റുകൾ നെയ്ത്ത് വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവൺമെന്റ് സംവരണ തത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390, 0497 2965390