ജില്ലയിലെ കുടുംബവാർഷിക വരുമാനം 50,000 രൂപയിൽ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുർബല വിഭാഗത്തിന് 2023-24 വർഷത്തിൽ പഠനമുറി, ഭവനപുനരുദ്ധാരണം, ശുചിമുറി, കൃഷിഭൂമി, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ജൂൺ 26 ന് വൈകുന്നേരം അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുൻസിപാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495- 2370379