അടിച്ചമര്‍ത്തലുകളുടെ ലോകത്ത് നിന്നുളള സ്ത്രീകളുടെ മുഖ്യധാരപ്രവേശനം കഥാതന്തു
സ്ത്രീകള്‍ എഴുതി, സ്ത്രീകള്‍ സംവിധാനം ചെയ്ത്, സ്ത്രീകള്‍ തന്നെ അവതരിപ്പിച്ച ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്രമാക്കുന്നു. വി.ടി ഭട്ടതിരിപ്പാടിന്റെ ‘ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകത്തിലെ കഥാതന്തുവിനെ അടിസ്ഥാനമാക്കിയുളള സിനിമയില്‍ പഴയകാലത്ത് നമ്പൂതുരി സ്ത്രീകളുള്‍പ്പെടെ അനുഭവിച്ചുപോന്ന മാനസീകപ്രശ്നങ്ങളും അടിച്ചമര്‍ത്തലുകളും , അതിക്രമങ്ങളും തുടര്‍ന്ന് നവോത്ഥാനകാലത്ത് മുഖ്യധാരയിലേക്ക് കടന്നുവരും വിധം അവരിലുണ്ടാക്കിയ സാമൂഹ്യമാറ്റങ്ങളുമാണ് സിനിമയില്‍ ചിത്രീകരിക്കുക. സിനിമ-നാടക സംവിധായകനായ എം.ജി ശശി സംവിധാനം ചെയ്യുന്ന ചിത്രം 20 ലക്ഷം ചെലവിട്ടാണ് നിര്‍മിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി പറഞ്ഞു. ഒരു മണിക്കൂര്‍ 20 മിനിറ്റാണ് ദൈര്‍ഘ്യം.സ്ക്കൂളുകളിലും സാംസ്കാരിക പരിപാടികളിലുമാണ് ചിത്രത്തിന്റെ പ്രചരണം ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ചിത്രീകരണവുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി , കുടുംബശ്രീ ജില്ലാമിഷന് കോഡിനേറ്റര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, സിനിമ നിരൂപകന് പി.രാമചന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എന്നിവര്‍ അംഗങ്ങളായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
‘തൊഴില്‍ കേന്ദ്രത്തിലേക്ക്’, ജില്ലാ പഞ്ചായത്തിന്റെ ഹ്രസ്വചിത്രമൊരുങ്ങുന്നു
Home /ജില്ലാ വാർത്തകൾ/പാലക്കാട്/‘തൊഴില്‍ കേന്ദ്രത്തിലേക്ക്’, ജില്ലാ പഞ്ചായത്തിന്റെ ഹ്രസ്വചിത്രമൊരുങ്ങുന്നു