സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5,000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരും, 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ളവരും, കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഈ ആനുകൂല്യം ലഭിക്കാത്തവരും ആയിരിക്കണം. ആവശ്യമായ രേഖകൾ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികാലംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ ജൂലൈ 15ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നൽകാം. അപേക്ഷാഫോം www.hpwc.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2347768, 9497281896.