ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള നാളെ (ജൂൺ 24) കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിൽ നടക്കും. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാവിലെ ഒമ്പത് മണിക്ക് മേള ഉദ്ഘാടനം ചെയ്യും. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മേള നടക്കുന്നത്. 50 ൽ പരം കമ്പനികൾ 2000 ത്തോളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം,ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.

മുൻകൂട്ടി റജിസ്റ്റർ ചെയ്യാത്തവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും കരുതണം. കൂടുതൽ വിവരങ്ങൾക്ക് : 04952370176