പൊറ്റമ്മല്‍ പാലാഴി പുത്തൂര്‍മഠം റോഡില്‍ (കി.മീ 7/400 മുതല്‍ 8/670) മുണ്ടുപാലം മുതല്‍ പുത്തൂര്‍മഠം വരെ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂൺ 24 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത്‌ വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്‌ വകുപ്പ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു. പ്രസ്തുത റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ മുണ്ടുപാലം – പനിച്ചിങ്ങൽ റോഡ്‌ വഴിയും തിരിച്ചും പോകേണ്ടതാണ്‌.