വയനാട്: എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുവദിച്ച പാണ്ടിക്കടവിലെ സാന്ത്വനം ജലനിധി സ്‌കീം ലെവല്‍ കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഉഷ വിജയന്‍ നിര്‍വ്വഹിച്ചു. സ്‌കീം ലെവല്‍ കമ്മിറ്റി പ്രസിഡന്റ് വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ നജ്മുദ്ദീന്‍ മൂടമ്പത്ത്, മൊയ്തു കോമ്പി, എം.പി വത്സന്‍, ഫാത്തിമ ബീഗം, സി.സി ജോണി, ജോസ് മോളത്ത്, ജില്‍സണ്‍ തൂപ്പുങ്കര, രാജന്‍ പുനത്തില്‍, ടി.എസ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.