തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ പുതിയ വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം ജൂൺ 30ന് ഉച്ചയ്ക്ക് 2.30ന് നടക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ഹോസ്റ്റൽ ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഉദ്ഘാടനം ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭാ സാംസ്കാരിക കേന്ദ്രം – പൂജപ്പുര മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം.പി. എന്നിവർ പങ്കെടുക്കും.