മുക്കം നഗരസഭയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. നഗരസഭ ചെയർമാൻ പി ടി ബാബു പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ സത്യനാരായണൻ അധ്യക്ഷത വഹിച്ചു.

നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, മുക്കം എച്ച് എസ് എസ്, ചേന്ദമംഗല്ലൂർ എച്ച് എസ് എസ്, ഓർഫനേജ് എച്ച് എസ് എസ് മണാശ്ശേരി എന്നീ വിദ്യാലയങ്ങളാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത്. 214 കുട്ടികൾ ഫുൾ എ പ്ലസ് ന് അർഹരായി.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ അഡ്വ ചാന്ദ്നി, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ വി.കുഞ്ഞൻ, അബ്ദുൾ മജീദ്, പ്രജിത പ്രദീപ്, കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി , അബ്ദുൾ ഗഫൂർ, വേണു കല്ലുരുട്ടി, എം.മധു, ബി.പി.സി അജയൻ, എ.ഇ.ഒ. ദീപതി എന്നിവർ സംസാരിച്ചു.