സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ആറ് മാസത്തെ വേഡ് പ്രൊസസിങ് ആൻഡ് ഡാറ്റാ എൻട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള ഡി.സി.എ കോഴ്സിലേക്ക് പ്ലസ്ടു ജയിച്ചവർക്കും അപേക്ഷ നൽകാം. 15നും 35നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. താമസസൗകര്യം സൗജന്യം.

            അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോമിലോ വെള്ളക്കടലാസിലോ തയാറാക്കിയ അപേക്ഷകൾ ബയോഡാറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം ജൂലൈ 10നു മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8714619990.