*റോബർട്ട് ഓവൻ പുരസ്‌കാരം രമേശൻ പാലേരിക്ക്

*മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിനർഹമായ്  എൻ എസ് ആശുപത്രി

*കോപ്ഡേ പുരസ്‌കാരം അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ സംഘത്തിന്

*എക്‌സലൻസ് അവാർഡ് വിജയികളായി ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക്


അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ  സഹകരണ, രജിസ്‌ട്രേഷൻ  വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു.  തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി വിജയികളെ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 10 വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങൾക്കാണ് സഹകരണ വകുപ്പ് അവാർഡ് നൽകുന്നത്. ഓരോ വിഭാഗത്തിലും മൂന്ന് അവാർഡുകളുണ്ട്. ഒന്നാം സ്ഥാനക്കാർക്കും വ്യക്തിഗത അവാർഡുകൾക്കും ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. രണ്ടാം സ്ഥാനക്കാർക്ക് 50000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും അവാർഡ് ലഭിക്കും.

മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡണ്ട് രമേശൻ പാലേരി  അർഹനായി. സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് കൊല്ലം ജില്ലാ സഹകരണ ആശുപത്രി (എൻ എസ് ആശുപത്രി) അർഹമായി.

ഈ വർഷത്തെ അന്തർദേശീയ സഹകരണ ദിനത്തിന്റെ പ്രമേയമായ ‘കോ-ഓപ്പറേറ്റീവ് ബിൽഡ് എ ബെറ്റർ വേൾഡ്’ എന്ന പ്രമേയം അടിസ്ഥാനമാക്കി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന് 2023ലെ കോപ് ഡേ പുരസ്‌കാരം ലഭിച്ചു.

കാർഷികമേഖലയിൽ വേറിട്ട പ്രവർത്തനങ്ങളിൽ മാതൃക സൃഷ്ടിച്ച തൊഴിലും വരുമാനവും ഉയർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന മലപ്പുറം ജില്ലയിലെ ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് സഹകരണ എക്‌സലൻസ് അവാർഡിന് അർഹമായതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 10 വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു.

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കരിവള്ളൂർ സഹകരണ സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ് 1496 ഒന്നാം സ്ഥാനവും കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3456,കൊല്ലം കതിരൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1262 എന്നിവർ രണ്ടാം സ്ഥാനവും ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 747  മൂന്നാം സ്ഥാനവും നേടി.

അർബൻ സഹകരണ ബാങ്ക് വിഭാഗത്തിൽ കോട്ടയം സഹകരണ അർബൻ ബാങ്ക് ക്ലിപ്തം നമ്പർ 421ഒന്നാം സ്ഥാനവും ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് ക്ലിപ്തം നമ്പർ 1647 രണ്ടാം സ്ഥാനവും ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക് ക്ലിപ്തം നമ്പർ 1696 മൂന്നാം സ്ഥാനവും നേടി.

പ്രാഥമിക സഹകരണ  കാർഷിക ഗ്രാമ വികസന ബാങ്ക് വിഭാഗത്തിൽ കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ ഇ 326 ഒന്നാം സ്ഥാനവും ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ 620 രണ്ടാം സ്ഥാനവും പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ ഐ  273 മൂന്നാം സ്ഥാനവും നേടി. എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തിൽ  മലപ്പുറം എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം 49 ഒന്നാം സ്ഥാനവും എറണാകുളം ഡിസ്ട്രിക് പോലീസ് ക്രെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 877 രണ്ടാംസ്ഥാനവും ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 705 മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ സഹകരണ സംഘം വിഭാഗത്തിൽ വെല്ലോറ വനിതാ സഹകരണ സംഘം  ലി നം സി 1800 ഒന്നാം സ്ഥാനവും ഉദുമ വനിത സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 284 രണ്ടാംസ്ഥാനവും ചെയാട് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ 1378 ,അഴിയൂർ വനിത സഹകരണ സംഘം  ക്ലിപ്തം നമ്പർ 2661 എന്നിവർ മൂന്നാം സ്ഥാനവും നേടി.

പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ വള്ളിച്ചിറ പട്ടികജാതി സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 1071 ഒന്നാം സ്ഥാനവും കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം 390 രണ്ടാംസ്ഥാനവും എളങ്കുന്നപ്പുഴ പട്ടികജാതി പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 295 ,കലയപുരം പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 3894 എന്നിവർ മൂന്നാം സ്ഥാനവും നേടി. ആശുപത്രി സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കൊല്ലം ഡിസ്ട്രിക്ട് സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ ക്യു 952 ഒന്നാം സ്ഥാനവും കണ്ണൂർ സഹകരണ ആശുപത്രി ലി നം സി 834 രണ്ടാംസ്ഥാനവും കാസർഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ എസ് 42 മൂന്നാം സ്ഥാനവും നേടി

പലവക സഹകരണസംഘങ്ങളുടെ വിഭാഗത്തിൽ കാളികാവ് റൂറൽ സഹകരണ സംഘം നമ്പർ ലി നം എം 980 ഒന്നാം സ്ഥാനവും അമ്പലവയൽ വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം ലീ നം ഡബ്ല്യൂ 323, കർത്തേടം റൂറൽ സർവീസ് സഹകരണ സംഘം ലീ നം 385, കരുവാരകുണ്ട് റൂറൽ സഹകരണസംഘം ലി നം എം 803 എന്നിവർ രണ്ടാം സ്ഥാനവും കൊച്ചി നേവൽബേസ് കൺസ്യൂമർ സഹകരണ സംഘം ലി നം ഇ 161 മൂന്നാം സ്ഥാനവും നേടി.

 വിദ്യാഭ്യാസ സഹകരണസംഘങ്ങളുടെ വിഭാഗത്തിൽ മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി ലി നം പി 906 ഒന്നാം സ്ഥാനം നേടി. വിഭാഗത്തിൽ ആകെ ലഭിച്ചിട്ടുള്ള 3 നോമിനേഷനുകളിൽ മറ്റു രണ്ടു സംഘങ്ങൾക്ക് ജൂറിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനം നൽകും. തളിപ്പറമ്പ് എഡ്യൂക്കേഷണൽ സഹകരണ സംഘം ലി നം സി 855, തിരൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലി നം എം 315 എന്നിവർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം നൽകും

 മാർക്കറ്റിംഗ് സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ നോർത്ത് മലബാർ ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് സപ്ലെ ആൻഡ് മാർക്കറ്റിങ് സൊസൈറ്റി ലി നം എഫ് 1003 കോഴിക്കോട് ഒന്നാം സ്ഥാനവും കൊല്ലം ജില്ലാ ലൈവ് സ്റ്റോക്ക് ആൻഡ് ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് പ്രോസസ്സിംഗ് ആന്റ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലി നം ക്യൂ 1675, രണ്ടാം സ്ഥാനവും റീജിയണൽ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി നമ്പർ സി 816 (വെജ്കോ) കണ്ണൂർ, സെൻട്രൽ മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പർ കെ 1088 പാല എന്നിവർ മൂന്നാം സ്ഥാനവും നേടി. പുരസ്‌കാരങ്ങൾ അന്താരാഷ്ട്ര സഹകരണ ദിന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു