കേരള സ്റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ ലിമിറ്റഡിലെ പ്യൂണ്‍/വാച്ച്‌ മാന്‍ (പാര്‍ട്ട്‌ ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) (തേർഡ് എൻ സി എ – എസ് സി സി സി , കാറ്റഗറി നമ്പര്‍.464/2022) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സ്വീകാര്യമായ അപേക്ഷകൾ

സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 19ന്‌ പി എസ് സിയുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത്‌ നിശ്ചിത തിയ്യതിയിലും സമയത്തും ഹാജരാകേണ്ടതാണെന്ന് മേഖല പി എസ് സി ഓഫീസർ അറിയിച്ചു. ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്തവര്‍ പി എസ് സി കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ : 0495 2371 500.