സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലെ ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി എല്ലാ ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ.

പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ 14 ഊരുകൂട്ട വളണ്ടിയര്‍മാരെയാണ് നഗരസഭ നിയമിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാന്‍ താല്‍പര്യം ഉണ്ടാക്കുന്നതിന് കലാ കായിക, പ്രവൃത്തി പരിചയ മേഖലയില്‍ പരിശീലനം, മോട്ടിവേഷന്‍ ക്ലാസ്സുകള്‍ എന്നിവ നല്‍കുന്നുണ്ട്. ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസിന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ അബ്ബാസ് അലി നേതൃത്വം നല്‍കി. എല്‍സി പൗലോസ്, ടോം ജോസ്, പി.എസ് ലിഷ, സി.കെ സഹദേവന്‍, കെ. റഷീദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോളിയമ്മ മാത്യു, അബ്ദുല്‍ അസീസ് മാടാല എന്നിവര്‍ സംസാരിച്ചു.