കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ (DUK) സംരംഭമായ കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്റർ (KSAAC) ടെക്നോസിറ്റിയിലെ DUK ക്യാമ്പസിൽ വിദ്യാർഥികൾക്കായി ഏകദിന സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
ജൂലൈ 8ന് 12-ാം ക്ലാസ് പാസായവർക്കും ഡിഗ്രി വിദ്യാർഥികൾക്കും സൈബർ സുരക്ഷാ അവബോധ പരിപാടി നടത്തും. ബിരുദധാരികൾക്കായുള്ള പ്രോഗ്രാം ജൂലൈ 15നാണ്.
സൈബർ ആക്രമണങ്ങൾ കുറയ്ക്കുകയും വിദ്യാർഥകളുടെ ഡിജിറ്റൽ ഇടം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. രജിസ്ട്രേഷനുള്ള അവസാന തീയതി ജൂലൈ 7 ആണ്. രജിസ്ട്രേഷൻ ഫീ ഇല്ല. സീറ്റുകളുടെ എണ്ണം പരിമിതമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ. ഓൺലൈൻ രജിസ്ട്രേഷൻ ഫോം ലിങ്ക്: https://forms.gle/ByDddBGc25mpg6Ls8.