സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാർഷിക മേഖലയിലെ വിവിധ മാധ്യമ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള  കർഷക ഭാരതി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.  മലയാള ഭാഷയിലൂടെ കാർഷിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന ഏറ്റവും മികച്ച ഫാം ജേർണലിസ്റ്റിനാണ് പുരസ്‌കാരം നൽകുന്നത്.  വ്യക്തികളുടെ നാമനിർദ്ദേശം മാത്രമേ പരിഗണിക്കുകയുള്ളു.

ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കുകയില്ല.  അച്ചടി മാധ്യമം, ദ്യശ്യ മാധ്യമം, നവ മാധ്യമം എന്നീ മുന്നു വിഭാഗങ്ങളായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.  നോമിനേഷൻ തീയതി മുതൽ പുറകോട്ട് ഒരു വർഷത്തെ സംഭാവനകളാണ് പരിഗണിക്കുന്നത്.  അപേക്ഷകൾ ജൂലൈ 11 ന് മുൻപായി  പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷയും വിശദാംശങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.keralaagriculture.gov.inwww.fibkerala.gov.in.