ഒമാനിലേക്ക് 
ഉന്നത സംഘത്തെ ക്ഷണിച്ച് അംബാസിഡർ
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള കേരള സർക്കാരിൻ്റെ സന്നദ്ധത അദ്ദേഹം അംബാസഡറെ അറിയിച്ചു.
ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീർഘമായ ചരിത്രമുണ്ടെന്നും കേരളത്തിൻ്റേയും ഒമാൻ്റേയും അഭിവൃദ്ധിയിൽ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും  മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രിയുടെ ആവശ്യങ്ങളോട്  പ്രതികരിച്ച്  അംബാസഡർ പറഞ്ഞു.
വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാൻ സന്ദർശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസിഡർ  മുഖ്യമന്ത്രിയോട് പറഞ്ഞു.