ഇടുക്കി ജില്ലയിലെ വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന വയോസേവന അവാര്‍ഡ് 2023 പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മുനിസിപ്പാലിറ്റി, ഗ്രാാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എന്‍ജിഒ സ്ഥാപനങ്ങള്‍ (സര്‍ക്കാരിതരം), സര്‍ക്കാര്‍ ഓള്‍ഡ് ഏജ് സ്ഥാപനം, മികച്ച സ്‌പോര്‍ട്‌സ് പെഴ്‌സണ്‍ (മുതിര്‍ന്ന പൗരന്‍) കലാ-സാഹിത്യ-സാംസ്‌കാരിക മേഖലയിലെ മികച്ച വ്യക്തിത്വം(മുതിര്‍ന്ന പൗരന്‍), ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് (മുതിര്‍ന്ന പൗരന്‍) എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓരോ വിഭാഗത്തിലെയും അപേക്ഷകള്‍ രണ്ട് വീതം അനുബന്ധ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂലൈ 30ന് മുന്‍പ് സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 04862 228160. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ടും വിവരങ്ങള്‍ ലഭിക്കും.