കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പിന് അപേക്ഷിക്കാം. 2021-22, 2022-23 അധ്യായന വര്‍ഷങ്ങളില്‍ ബിഡിഎസ്, ബിഫാം, എംഫാം, ഫാംഡി, ബിഎസ്‌സി ഫോറസ്ട്രി, എംഎസ്‌സി അഗ്രികള്‍ച്ചര്‍, എല്‍എല്‍ബി, എല്‍എല്‍എം, ഡോക്ടറേറ്റ് ബിരുദം എന്നീ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ഏഴ്. വിശദവിവരങ്ങള്‍ക്ക് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-220308.