നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23) ജൂലൈ 11ന് രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിന്മേൽ ഹർജിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. സമിതിയുടെ പ്രവർത്തനപരിധിയിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. ജൂലൈ 12ന് രാവിലെ 11ന് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ സമിതി യോഗം ചേർന്നു വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും.

സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടന പ്രതിനിധികൾക്കും യോഗങ്ങളിൽ ഹാജരായി സമിതി അധ്യക്ഷയ്ക്ക് പരാതി രേഖാമൂലം നൽകാം.