മാഹി മലയാള കലാഗ്രാമം സ്ഥാപകനും ചെന്നൈയിൽ വ്യവസായിയുമായ എ.പി.  കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
നാട്ടിൽ ഒരു കലാസ്ഥാപനം എന്ന കുഞ്ഞിക്കണ്ണന്റെ  സ്വപ്നത്തിൽ പിറവിയെടുത്തതായിരുന്നു  മലയാള കലാഗ്രാമം. തന്റെ വരുമാനത്തിന്റെ ഒരു വിഹിതം നൽകി കലാ ഗ്രാമത്തെ അദ്ദേഹം വളർത്തി. നൃത്തത്തിലും സംഗീതത്തിലും ചിത്രം എഴുത്തിലും പ്രാവീണ്യം  നേടി നൂറുകണക്കിന് പേരാണ് കലാഗ്രാമത്തിൽ നിന്ന് പുറത്തിറങ്ങിയത്. കുഞ്ഞിക്കണ്ണന്റെ നിര്യാണം മൂലം ആത്മബന്ധമുള്ള ഒരു സുഹൃത്തിനെയാണ് നഷ്ടമായത്.  സാമൂഹ്യ സാംസ്കാരിക മേഖലയ്ക്ക് ആ വിയോഗം വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.