സംസ്ഥാനത്തെ ആർക്കിടെക്ചർ / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന പൂതുതായി അപേക്ഷിച്ച ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായുള്ള മെഡിക്കൽ ബോർഡ് ജൂലൈ 11ന് രാവിലെ 10.30 ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നടത്തും.

പുതിയതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർഥികൾക്കും മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാം. അത്തരം വിദ്യാർഥികൾ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുന്ന വിവരം ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേന പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ കീം മുഖേനയുള്ള കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്മെന്റിനായി പരിഗണിക്കില്ല.

വിശദമായ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.