കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ടവർക്ക് വേണ്ടി ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ തസ്തികകളിലേക്ക് പ്ലസ്ടു ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. തിരുവനന്തപുരത്താണ് ഒഴിവുകൾ. 25-65 ആണ് പ്രായപരിധി.

ഉദ്യോഗാർഥികൾ ജൂലൈ 17 നകം https://forms.gle/GEXYqdjr1VhPrWVj6 എന്ന ലിങ്ക് വഴി അപേക്ഷിക്കണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നു യോഗ്യരായിട്ടുള്ളവരെ ഇന്റർവ്യൂവിന് ഹജാരാകേണ്ട സ്ഥലവും സമയവും എസ്.എം.എസ് ലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് National Career Service Centre for SC/ST Trivandrum എന്ന ഫേസ്ബുക്ക് പേജിലോ 04712332113/8304009409 എന്ന നമ്പറിലോ ബന്ധപ്പെടണം.