ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ 2023 വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുളള നോമിനേഷനുകള്‍ 20 വിഭാഗങ്ങളിലായി ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നോമിനേഷനുകള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരമാണ് ലഭ്യമാക്കേണ്ടത്. നോമിനേഷന്‍ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കേണ്ട അവസാന തീയതി 2023 ആഗസ്റ്റ് 16. കുടുതല്‍ വിവരങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ www.swdkerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭ്യമാണ്. ഫോണ്‍: 04862 228160
