ജില്ലാതല ഉദ്ഘാടനം കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മത്സ്യകര്‍ഷക ദിനാചരണവും മത്സ്യ കര്‍ഷകരെ ആദരിക്കലും നടന്നു. പ്രേരിത പ്രചാരണം എന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ ഉത്പാദനം സാധ്യമാക്കിയതിന്റെ ഓര്‍മ്മ പുതുക്കിയാണ് മത്സ്യ കര്‍ഷക ദിനം ആചരിച്ചത്. മത്സ്യ ദിനാചരണത്തോടനുബന്ധിച്ച് തേങ്കുറിശ്ശി പുത്തൂര്‍ കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലയിലെ മികച്ച മത്സ്യ കര്‍ഷകരായ സൈനബ, ആര്‍. കൃഷ്ണന്‍, സനൂപ്, മുഹമ്മദ് അബ്ബാസ്, ജയദാസ്, അമ്പിളി എന്നിവരെ അനുമോദിച്ചു.
തുടര്‍ന്ന് മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിയെ കുറിച്ച് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആദിത്യന്‍ സുതന്‍ ക്ലാസെടുത്തു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ഭാര്‍ഗവന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി മുഖ്യാതിഥിയായി. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സ്വര്‍ണമണി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ശ്രീകുമാര്‍, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് അംഗം കെ. കൃഷ്ണന്‍കുട്ടി, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ മജീദ്, മണ്ണാര്‍ക്കാട് മത്സ്യ ഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ആര്‍ ദേവദാസ് എന്നിവര്‍ സംസാരിച്ചു.