പൊതു മേഖലാ സ്ഥാപനമായ സംസ്ഥാന പന ഉത്പ്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവുണ്ട്. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ മാതൃ വകുപ്പിൽ നിന്നുള്ള എൻഒസി സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ നിർബന്ധമായും ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉൾപ്പെടുത്തണം. ശമ്പള സ്‌കെയിൽ : 4000-90-4090-100-6090. എം എസ് ഡബ്ല്യു /എം ബി എ ബിരുദമാണ് യോഗ്യത. രണ്ട് വർഷം പ്രവൃത്തി പരിചയവും കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവുമുള്ളവരായിരിക്കണം. ജൂലൈ 20ന് 5 മണിക്ക് മുമ്പ് അപേക്ഷ അയക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർ, കെൽപാം, കൊറ്റാമം, ആറയൂർ പി ഓ, തിരുവനന്തപുരം പിൻ -695 122, 60013. ഇ-മെയിൽ: hrkelpalm@gmail.com.