വനിതാ ശിശുവികസന വകുപ്പിന് കീഴിലെ നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 89 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തികവര്‍ഷത്തെ പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം രാജകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്റ്റ് ഓഫീസില്‍ നിന്നും ലഭിക്കും. ജൂലൈ 26 വരെ ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോജക്റ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9188959717 ,9446249761