ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ കോട്ടയം ജനറൽ ആശുപത്രിയിൽ നിലവിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി ബിരുദവും എം.ഫിലും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും തിരിച്ചറിയൽ കാർഡും സഹിതം ജൂലൈ 19ന് രാവിലെ 11 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ(ആരോഗ്യം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0481 2562778