തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2023-24 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ തെരെഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കും പ്രവേശന പരീക്ഷ നടത്തുക. www.cee.kerala.gov.in ൽ ജൂലൈ 20ന് വൈകിട്ട് അഞ്ചുമണി വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്‌ലൈൻ നമ്പർ: 0471 2525300.