ജില്ലാ ശിശുക്ഷേമ സമിതിയും മാനന്തവാടി ഗവ. ജി.വി.എച്ച്.എസ്.എസ് ഭൂമിക ഗോത്ര ക്ലബും സംയുക്തമായി ചുവടുകള്‍ എന്ന പേരില്‍ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്യാമ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശാരദാ സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സലീം അല്‍ത്താഫ് മുഖ്യപ്രഭാഷണം നടത്തി. റിട്ട. എസ്.പി പ്രിന്‍സ് എബ്രഹാം മോട്ടിവേഷന്‍ ക്ലാസെടുത്തു. നാടന്‍ പാട്ട് കലാകാരന്‍ നിജല്‍ ജനാര്‍ദ്ദനന്‍ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ കെ.കെ ജിജി, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കെ. രാജന്‍, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറര്‍ കെ. സത്യന്‍, ഹെഡ് മാസ്റ്റര്‍ കെ.കെ. സന്തോഷ്, സത്യപ്രഭ, കെ.വി ശാലിനി, ഗീത രാജഗോപാല്‍, പി.ആര്‍ ഗിരിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.