വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയിഞ്ചിൽ നടന്നു വന്ന ആൾ ഇന്ത്യാ ഇന്റർഡയറക്ടറേറ്റ് സ്പോർട്സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. മികച്ച പ്രകടനം നടത്തിയ കേഡറ്റുകൾക്ക് ട്രോഫിയും മെഡലും 15ന് രാവിലെ 9.30ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ചേർന്ന് സമ്മാനിക്കും.