വയനാട്: പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി മീനങ്ങാടി നാഷണല്‍ ബയോടെക് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ നവജീവന്‍ വൊക്കേഷനല്‍ ട്രെയിനിംഗ് സെന്റര്‍ എന്ന പേരില്‍ തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിച്ചു. വടുവന്‍ചാല്‍ സെന്റ് മേരീസ് ചര്‍ച്ച് കെട്ടിടത്തില്‍ ആരംഭിച്ച കേന്ദ്രം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോഴ്സുകള്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും തുടക്കം കുറിച്ചു. സുല്‍ത്താന്‍ ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം എം.യു ജോര്‍ജ്, ഡബ്ല്യു.എം.ഒ ഖജാഞ്ചി ഖാദര്‍ പട്ടാമ്പി, ഖാദി ഗ്രാമോദ്യോഗ് വിദ്യാലയം സെക്രട്ടറി കെ.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
