*മില്ലുടമകളുടെ യോഗം വിളിച്ചുചേര്‍ത്തു
പാലക്കാട് ജില്ലയിലെ പാടശേഖരങ്ങളില്‍നിന്നുള്ള നെല്ല് സെപ്റ്റംബര്‍ 28 മുതല്‍ സംഭരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മില്ലുടമകള്‍ ഉറപ്പു നല്‍കി. ഈ മാസം 21 മുതല്‍ സംഭരിക്കേണ്ടിയിരുന്ന നെല്ല് ചില സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നെല്ലുടമകള്‍ സംഭരിക്കാന്‍ കൂട്ടാക്കാതിരുന്നതിനെത്തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
മില്ലുകളുടെ സഹകരണത്തോടെ നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനായി  മൂന്നാമത്തെ തവണയാണ് മില്ലുടമകളുടെ യോഗം വിളിച്ചുചേര്‍ത്തതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞു. പ്രോസസിംഗ് ചാര്‍ജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉടന്‍ മില്ലുടമകളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂറ് ക്വിന്റല്‍ നെല്ല് പ്രോസസ് ചെയ്താല്‍ ഔട്ട്ടേണായി 68 കിലോ അരി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും മില്ലുടമകളുടെ അഭ്യര്‍ത്ഥനമാനിച്ച്   ഇതിനെക്കുറിച്ച് പഠനം നടത്താന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഷ്യോ 64.5 കിലോ ആക്കാന്‍ മുഖ്യമന്ത്രി അംഗീകാരം നല്‍കുകയും ചെയ്തു. ഈയിനത്തില്‍ സര്‍ക്കാരിന് 67 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടായത്.  ഇന്ധന ചെലവ് സംബന്ധിച്ച മില്ലുടമകളുടെ പരാതികള്‍ക്കും സര്‍ക്കാര്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രിമാര്‍  മില്ലുടമകളെ അറിയിച്ചു. യോഗതീരുമാനപ്രകാരം ഇന്നുതന്നെ കരാറില്‍ ഒപ്പിടുമെന്നും നെല്ല് സംഭരണപ്രക്രിയ ഊര്‍ജ്ജിതമാക്കുമെന്നും മില്ലുടമകള്‍ യോഗത്തില്‍ അറിയിച്ചു.

കാര്‍ഷികോത്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിന്‍ഹ, ഭക്ഷ്യ, സിവില്‍ സപ്ലൈസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സപ്ലൈകോ എംഡി എം.എസ്. ജയ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നെല്ല് സംഭരണം ഇന്ന് (സെപ്റ്റംബര്‍ 28) തുടങ്ങും
*മില്ലുടമകളുടെ യോഗം വിളിച്ചുചേര്‍ത്തു
പാലക്കാട് ജില്ലയിലെ പാടശേഖരങ്ങളില്‍നിന്നുള്ള നെല്ല് ഇന്ന് (സെപ്റ്റംബര്‍ 28) മുതല്‍ സംഭരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മില്ലുടമകള്‍ ഉറപ്പു നല്‍കി. ഈ മാസം 21 മുതല്‍ സംഭരിക്കേണ്ടിയിരുന്ന നെല്ല് ചില സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നെല്ലുടമകള്‍ സംഭരിക്കാന്‍ കൂട്ടാക്കാതിരുന്നതിനെത്തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.