ആലപ്പുഴ: ജില്ലയിൽ പ്രമോട്ടർമാരുടെ ഒഴിവുള്ള പഞ്ചായത്തുകളിലേക്ക് നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബർ 28ന് ആലപ്പുഴ ജില്ല പട്ടികജാതി വികസന ഓഫീസിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തപക്ഷം മതിയായ രേഖകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിൽ പങ്കെടുക്കണം.