സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ജൂലൈ 21ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തുന്നു. പരിവാരബണ്ട് സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തുന്ന വിഷയം, ഗവറ വിഭാഗത്തെ സംസ്ഥാന പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, കടച്ചിക്കൊല്ലൻ സമുദായത്തെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. എ വി ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
