2023 ലെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്മ്യൂണിറ്റി/നേറ്റിവിറ്റി/വരുമാനം പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കാറ്റഗറി പട്ടിക സംബന്ധിച്ച് സാധുവായ പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 20 വൈകുന്നേരം നാല് മണിക്കകം അറിയിക്കണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.