ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27നു വയനാട് ടൂറിസത്തിനു പുനര്‍ജീവനേകി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. കോളേജിലെ ടൂറിസം പഠനവിഭാഗത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂക്കോട് തടാകത്തില്‍ ദിനാചരണം സംഘടിപ്പിച്ചു.
കേരളത്തിലെ വിനോദസഞ്ചാര മേഖലകള്‍ നവമാധ്യമങ്ങളിലൂടെ എങ്ങനെ പ്രചരിപ്പിക്കാം, പ്രളയത്തിനു ശേഷം കേരള ടൂറിസത്തെ എങ്ങനെ കരകയറ്റാം എന്നി വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തടാക പരിസരങ്ങള്‍ വൃത്തിയാക്കി. പ്രൊഫസര്‍മാരായ സനൂപ് കുമാര്‍, ജോസ് എബ്രഹാം, ദിവ്യ ദാസ്, പൂക്കോട് തടാകം മാനേജര്‍ ദിനേശന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.