സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷം മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിന് അപേക്ഷ സമർപ്പിച്ച് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ജൂലൈ 25 നകം കോളജ് ഓപ്ഷനുകൾ ഓൺലൈനായി നൽകണം. അലോട്ട്‌മെന്റിനായി പരിഗണിക്കപ്പെട്ടിട്ടുള്ള കോളജ് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ജൂലൈ 26 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
