കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2023-24 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂലൈ-22-ന് (ശനിയാഴ്ച) ഓൺലൈനായി നടക്കും. പോർട്ടൽ ലിങ്കും, അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട  മറ്റു നിർദ്ദേശങ്ങളും  അപേക്ഷകർക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയിൽ ലഭിക്കാത്തവർ ജൂലൈ 21 വൈകീട്ട് 5-ന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0484-2422275, 9645090664.