ആധുനീകരണത്തിലൂടെ ഉദ്പാദനക്ഷമത വര്‍ധിപ്പിച്ച് വ്യവസായങ്ങള്‍ ലാഭകരമാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചാത്തന്നൂര്‍ സ്പിന്നിംഗ് മില്‍ നവീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിപണിയില്‍ ലഭ്യമായ ആധുനിക യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിക്കുന്നത്. ആദ്യഘട്ട യന്ത്ര വത്കരണം ആറു മാസത്തിനകം പൂര്‍ത്തിയാക്കും. 4000 കിലോ കോട്ടണ്‍ ഉദ്പാദനമാണ് ലക്ഷ്യം. ഉദ്പാദനക്ഷമതാ വര്‍ധനയിലൂടെ സ്ഥാപനത്തിന് ലാഭകരമായി പ്രവര്‍ത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണോദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ കൂടുതല്‍ വരാനുള്ള സാഹചര്യമാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി വ്യവസായ മേഖല അഭിവൃദ്ധിപ്പെടുമെന്നും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങാതെ കിട്ടുന്ന സാഹചര്യം രൂപപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുസമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, അംഗം ജെ. ജയലക്ഷ്മി, മറ്റു ജനപ്രതിനിധികള്‍, സഹകരണ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യു, മാനേജിംഗ് ഡയറക്ടര്‍ ബി. അരുള്‍ സെല്‍വന്‍, മാനേജര്‍ ജി. ജയപ്രകാശ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.