സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.inൽ   പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്‌സൈറ്റിൽക്കൂടി കോളജ്/കോഴ്‌സ് ഓപ്ഷനുകൾ ജൂലൈ 28 ന് 5 മണിക്കകം വരെ സമർപ്പിക്കണം.

വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കോളജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. പുതിയ കോളജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ നൽകാൻ അവസരം നൽകും.  ഓപ്ഷനുകൾ നൽകാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. ജൂലൈ 26 വരെ രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് ജൂലൈ 27 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 നമ്പറുകളിൽ ബന്ധപ്പെടണം.