ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ ഓറല്‍ ആന്റ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി വിഭാഗത്തിലേക്ക് സീനിയര്‍ റസിഡന്റിന്റെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ഓറല്‍ ആന്റ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ എം.ഡി.എസും കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും. പ്രതിഫലം 70,000 രൂപ.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ബി.ഡി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍,
ബി.ഡി.എസ് സര്‍ട്ടിഫിക്കറ്റ്, എം.ഡി. എസ്. മാര്‍ക്ക് ലിസ്റ്റുകള്‍, എം.ഡി. എസ്. സര്‍ട്ടിഫിക്കറ്റ്, കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ജൂലൈ 31 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233076.