വയനാട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 29,30 തീയതികളില്‍ മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ ഒന്‍പതിന് ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം 30നു വൈകീട്ട് മൂന്നിന് വിജയികള്‍ക്ക് സമ്മാനം നല്‍കും.
അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വയനാട്ടിലെ 40 ക്ലബ്ബുകളില്‍ നിന്നും എഴുന്നൂറില്‍പ്പരം പുരുഷ – വനിതാ കായികതാരങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 12 മുതല്‍ 14 വരെ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനും ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ തിരുപ്പതിയില്‍ നടക്കുന്ന നാഷണല്‍ ഇന്റര്‍ ഡിസ്ട്രിക്റ്റ് ചാമ്പ്യന്‍ഷിപ്പിനുമുള്ള ജില്ലാ ടീമുകളെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും.
