സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ ഒരുദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. എട്ടു തൊഴിലാളികളുടെ കൂലിയടക്കം 13,946 രൂപയുടെ ചെക്ക് കളക്ടറേറ്റിലെത്തി എ.ഡി.എം കെ. അജിഷിന് കൈമാറി. കല്‍പ്പറ്റ ഗവണ്‍മെന്റ് സെര്‍വന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴിലാണ് സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് എസ്. വിശ്വേശ്വരന്‍, സെക്രട്ടറി എം.സി രാജേന്ദ്രന്‍, കാന്റീന്‍ മാനേജര്‍ ടി. നാണു, സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ എ.കെ രാജേഷ്, വി. വേണുഗോപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്. സെപ്റ്റംബര്‍ 27ല്‍ കാഷ്യര്‍ക്കു പകരം ബോക്‌സ് വച്ചായിരുന്ന പണം ശേഖരിച്ചത്. ഇങ്ങനെ കിട്ടിയ പണവും തൊഴിലാളികളുടെ കൂലിയും ചേര്‍ത്തു ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.
