വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ സ്വന്തമാക്കിയ പൂജപ്പുര എൽ.ബി.എസ് കോളജിലെ കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫ. ഡോ. ലിസി എബ്രഹാം, ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫ ഡോ രാജവർമ്മ പമ്പ, കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫ നീതി നാരായണൻ ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫ ഡോ. രശ്മി. ആർഎന്നിവരെ സംസ്ഥാന വൈദ്യൂതി റഗുലേറ്ററി കമ്മീഷൻ ആസ്ഥാനത്ത് ആദരിച്ചു. പേറ്റന്റ് നടിയവരെ കമ്മീഷൻ ചെയർമാൻ ടി.കെ ജോസ് പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.
ബ്ലോക്ക് ചെയിൻ ഉപയോഗിച്ച് ഫലപ്രദമായ മെഡിക്കൽ സപ്ലൈ മാനേജ്‌മെന്റിനുള്ള രീതിയും യന്ത്ര പഠനവും എന്ന വിഷയത്തിനാണ് പ്രൊഫ. രാജവർമ്മ പമ്പയ്ക്ക് ആദ്യ പേറ്റന്റ് ലഭിച്ചത്. ഗുണനിലവാരം കുറഞ്ഞ വ്യാജ മരുന്നുകളെ തടയാൻ ഈ സംവിധാനം ഉപയോഗിക്കാം. മൈക്രോ ഡ്രോൺ ഉപയോഗിച്ച് മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാന രീതിക്കാണ് രണ്ടാമത്തെ പേറ്റന്റും അദ്ദേഹത്തിനു ലഭിച്ചത്.
യന്ത്രങ്ങൾ ഉപയോഗിച്ച് പഴങ്ങളുടെയും വിത്തുകളുടെയും സംസ്‌കരണം നടത്തുന്നതിനുള്ള പേറ്റന്റാണ് പ്രൊഫ.നീതി നാരായണൻ സ്വന്തമാക്കിയത്. നാനോ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ആൻഡ് മൈക്രോബിയൽ ബാന്റേജ് നിർമാണത്തിനാണ് ഡോ. രശ്മി ആർ പേറ്റന്റ് നേടിയത്. മുറുവിലുള്ള സൂക്ഷ്മാണുക്കളുടെ വളർച്ച തടയുന്നതിന് ഉപയോഗിക്കുന്ന ബാന്റേജ് വിതരണം ചെയ്യുന്ന ഉപകരണമാണിത്.
നിർമാണ വ്യവസായത്തിലെ മെക്കാനിക്കൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്‌സിൽ ആണ് ഡോ. ലിസി അബ്രഹാം പേറ്റന്റ് നേടിയത്. കെ.എസ്.ഇ.ആർ.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ജയമോഹൻ, കമ്മീഷൻ മെമ്പർമാരായ ബി. പ്രദീപ്, എ.ജെ.വിൽസൺ, സെക്രട്ടറി സി.ആർ സതീഷ് ചന്ദ്രൻ, മറ്റു ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.