വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ കോമ്പൗണ്ടിനുള്ളിലെ ചുമരുകളിൽ കേരളത്തിന്റെ നവോത്ഥാനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കുന്നതിന് താല്പര്യമുള്ള കലാകാരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  വിശദമായ ബയോഡേറ്റ ഉൾപ്പെടെ അപേക്ഷിക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് മൂന്നിനു വൈകിട്ട് അഞ്ചു മണി.  അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, വൈലോപ്പള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുനന്തപുരം – 3.  ഇ-മെയിൽ – directormpcc@gmail.com.  വിശദവിവരങ്ങൾക്ക്: 0471 – 2311842, 9847561717.