ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ എന്നീ എഞ്ചിനീയറിംഗ് കോളേജുകളിൽ 3 വർഷ D.Voc (ഡിപ്ലോമ ഇൻ വൊക്കേഷൻ) കോഴ്‌സുകൾ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, ഇലക്ട്രോണിക്‌സ് മാനുഫാച്ചറിങ് സർവീസസ്, സോഫ്‌റ്റ്വെയർ ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകൾക്ക് 30 സീറ്റുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്.

നൈപുണ്യ വികസന പരിശീലനം കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നു എന്നതാണ് ഈ കോഴ്‌സുകളുടെ പ്രത്യേകത. നാഷണൽ സ്‌കിൽ ക്വാളിഫയർ ഫ്രെയിംവർക്ക് (NSQF) മായി സഹകരിച്ചാണ് നൈപുണ്യ വികസന പരിശീലനവും അനുബന്ധ പരീക്ഷകളും നടത്തുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ ഈ കോഴ്‌സിലേക്ക് മറ്റ് ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

മറ്റു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും, വീട്ടമ്മമാർക്കും പഠിക്കാനുതകുംവിധം ക്ലാസുകൾ ഉച്ചക്ക് ശേഷം ആണ് ക്രമീകരിച്ചിരിക്കുന്നത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ www.polyadmission.org/dvoc എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺ ലോഡ് ചെയ്ത് പൂരിപ്പിച്ച  അതാത് കോളേജുകളിൽ ജൂലൈ 31 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ceknpy.ac.inwww.cek.ac.inഎന്നീ വെബ്‌സൈറ്റുകൾ  സന്ദർശിക്കാം.