കേരള നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23), ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.  കൊല്ലം ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്മേൽ തദ്ദേശസ്വയംഭരണം, ആരോഗ്യകുടുംബക്ഷേമം, റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും.

മുതിർന്ന പൗരന്മാർക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും മുതിർന്ന പൗരന്മാരിൽ നിന്നും വയോജനസംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുകയും ചെയ്യും.  തുടർന്ന് കൊല്ലം ജില്ലാ ആശുപത്രി സന്ദർശിക്കും.  സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അദ്ധ്യക്ഷനെ അഭിസംബോധന ചെയ്ത് പരാതി രേഖാ മൂലം സമർപ്പിക്കാമെന്നു നിയമസഭാ സെക്രട്ടറി അറിയിച്ചു.